mohanlal

കൊച്ചി: ഞാൻ ലാലാണ്... മോഹൻ ലാൽ, സുരക്ഷിതമായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു...ലോക്ക് ഡൗണിനെ തുടർന്ന് കുടുംബത്തോടൊപ്പം കഴിയുന്ന സിനിമ താരസംഘടനയായ അമ്മയുടെ അംഗങ്ങളെ നേരിട്ട് വിളിച്ച് വിശേഷങ്ങൾ തേടുകയാണ് സൂപ്പർ താരം മോഹൻലാൽ. വിശേഷങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല, കൊറോണയെ ചെറുത്തു തോൽപ്പിക്കുന്നതിനായി സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവപ്പെടുന്ന അംഗങ്ങൾ അത്യാവശ്യം അറിയിക്കണമെന്നും ഉടൻ സഹായിക്കുവാൻ സംഘടന തയ്യാറാണെന്നും അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. 501 അംഗങ്ങളാണ് 'അമ്മ'യിലുള്ളത്. ഇവർക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷകളടക്കം നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഇതിന് പുറമെ 1995 മുതൽ നടപ്പിൽ വരുത്തിയ 'കൈനീട്ടം' പദ്ധതിയിലൂടെ, ഇപ്പോൾ 138 പേർക്ക് എല്ലാ മാസവും 5000 രുപ സഹായധനമായി നൽകി വരുന്നുണ്ട് .