കൊച്ചി: കൊവിഡ്-19 പരിശോധനയിൽ അതിവേഗം ഫലം ലഭിക്കുന്ന പോളിമർ ചെയിൻ റിയാക്ഷൻ ടെസ്റ്റ് (പി.സി.ആർ ടെസ്റ്റ്) അടുത്ത ആഴ്ചയോടെ എറണാകുളം മെഡിക്കൽ കോളേജിലും ആരംഭിക്കും. ഇതിനായി രണ്ട് ഉപകരണങ്ങൾ കോളേജിന് ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. അടുത്തയാഴ്ചയോടെ ടെസ്റ്റ് തുടങ്ങാനാകും. പത്ത് മുതൽ 30 മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയുമെന്നതാണ് പി.സി.ആർ ടെസ്റ്റിന്റെ പ്രത്യേകത. നിലവിൽ സാമ്പിൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധിക്കുന്നത്.