കോതമംഗലം: കോവിഡ്-19 നെ തുടർന്ന് ദുരിതത്തിലായ കോതമംഗലം നഗരപ്രദേശങ്ങളിലെ എൻ്റെ നാട് ഓട്ടോ ക്ലബ്ബ് അംഗങ്ങളായ 300 പേർക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ സ്നേഹസ്പർശം പദ്ധതിയിൽപ്പെടുത്തി സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.എൻ സോമനാഥൻ, ജെയ്ബി ജേക്കബ്, ബിജി ഷിബു, സിന്ദു ബിനു, എന്നിവർ നേതൃത്വം നൽകി.