പിറവം: നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ടി.എം.ജേക്കബ് ചാരിറ്റബിൾ സൊസൈറ്റി 1200 കിലോ അരി നൽകി. 12 അടുക്കളകളാണ് നിയോജക മണ്ഡലത്തിൽ ആകെയുള്ളത്. ഓരോ അടുക്കളകളിലേക്കും 100 കിലോ അരിയാണ് ആദ്യ വിഹിതമായി സൊസൈറ്റി നൽകിയത്. മണീട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരി നൽകി അനൂപ് ജേക്കബ് എം.എൽ.എ വിതരണോോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചാായത്ത് പ്രസിഡൻ്റ് ശോഭ ഏലിയാസ് ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് വി.എം.ജോസഫും ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. എം.എൽ.എ അടുക്കള സന്ദർശിച്ച് വിലയിരുത്തി. സമൂഹ അടുക്കളകളെ സഹായിക്കാൻ സന്നദ്ധസംഘടനകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.