ആലുവ: എക്‌സൈസിന്റെ ആഭിമുഖ്യത്തിൽ ആലുവയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി ആവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം നിർവഹിച്ചു.
അസി. എക്‌സൈസ് കമ്മീഷണർ സജിത്കുമാർ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് സംസാരിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ, ഓഫീസർമാരായ അനിൽകുമാർ, ഗോപി, ഉമ്മർ, അരുൺകുമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.