തൃക്കാക്കര : തൃക്കാക്കര നഗര സഭ അത്താണി,ഹെൽത്ത് സെന്റർ,ഇടച്ചിറ,തെങ്ങോട്,വികസവാണി,നിലംപതിഞ്ഞി മുഗൾ,തുടങ്ങി പത്തോളം വാർഡുകളിൽകാമ്പയിൻ നടത്തി. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഹിന്ദി , ബംഗള , തെലുങ്ക്,ഒറിയ,കന്നട,തമിഴ് തുടങ്ങിയ ഭാഷകളിൽ ഡിസ്‌പ്ലൈയുടെ സഹായത്തോടെആശയവിനിമയം നടത്തി. തൊഴിലാളികളുമായി വിവിധ ഭാഷകളിൽ സംസാരിക്കുന്ന വാളന്റിയർമാരും ക്യാമ്പയിന്റെ ഭാഗമായി.ഇന്ന് നഗര സഭയുടെ പടിഞ്ഞാറേ വാർഡുകളിൽ കാമ്പയിൻ നടത്തും.തൃക്കാക്കര നഗര സഭ അദ്ധ്യക്ഷ ഉഷ പ്രവീൺ,സെക്രട്ടറി പി.എസ് ഷിബു,ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് അതാതുപ്രദേശത്തെ വാർഡ് കൗൺസിലർമാർ, ഹെൽത്ത് സെന്റർ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു