മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിൻ്റെയും വിതരണത്തിൻ്റെ ഭാഗമായി മൂവാറ്റുപുഴ എക്‌സൈസ് ഓഫീസിലേയ്ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ നിര്‍മ്മല ഫാര്‍മസി അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോസ് മത്തായി മൈലാടിയത്ത് എക്‌സൈസ് സി.ഐ. വൈ.പ്രസാദിന് ഹാന്‍ഡ് സാനിറ്റൈസര്‍ കൈമാറി. എല്‍ദോ എബ്രഹാം എം.എല്‍.എ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായി എല്‍ദോ എബ്രഹാം എം.എല്‍.എ, മൂവാറ്റുപുഴ ഡെൻറല്‍ കെയര്‍ ലാബ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഒഫ് ഫാര്‍മസി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. നിര്‍മ്മല ഫാര്‍മസി കോളേജിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്റെയും നിര്‍മ്മാണം.
-