pscb
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.വി. എബ്രഹാം എസ്. ശർമ്മ എം.എൽ.എയ്ക്ക് കൈമാറുന്നു.

വൈപ്പിൻ : കൊവിഡ് -19 പ്രതിരോധ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്കി. ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് ബാങ്ക് പ്രസിഡന്റ് കെ.വി. എബ്രഹാം എസ്. ശർമ്മ എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി എം.എ. ആശാദേവി, അസി. സെക്രട്ടറി എ.എസ്. അജയകുമാർ, ഭരണസമിതി അംഗം കെ.എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ബാങ്ക് അംഗങ്ങൾക്ക് നൽകുന്ന അയ്യായിരം രൂപയുടെ പലിശരഹിത വായ്പ ഇന്ന് മുതൽ നൽകും.