kochi-metro

കൊച്ചി :രാജ്യവ്യാപകമായ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 വരെ കൊച്ചി മെട്രോ സർവീസ് നിർത്തിവയ്ക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. സാമൂഹിക വ്യാപനം ഒഴിവാക്കി മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് മെട്രോ സർവീസ് നിർത്തിവയ്ക്കുന്നതെന്ന് എം.ഡി അൽകേഷ് കുമാർ ശർമ അറിയിച്ചു. അതേസമയം, എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും 14 വരെ നീട്ടിയിട്ടുണ്ട്. രോഗ ഭീതി കുറഞ്ഞെങ്കിലും ലോക്ക് ഡൗൺ പൂർണമായും പാലിക്കുന്നതിനാണ് നിരോധനാജ്ഞയും നീട്ടിയിരിക്കുന്നത്.