കൊച്ചി: കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റികൊണ്ടിരിക്കുന്ന അംഗങ്ങൾക്ക് മൂന്നുമാസത്തെ പെൻഷൻ അഡ്വാൻസായി അനുവദിക്കണമെന്നും ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത നിർമ്മാണ തൊഴിലാളികൾക്കും കാഡ്കോയിൽ അംഗങ്ങളായ പരമ്പരാഗത കൈത്തൊഴിലാളികൾക്കും ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആശ്വാസധനസഹായം നൽകണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി , ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ ശശി, ജില്ലാ സെക്രട്ടറി പി. മോഹനൻ പറവൂർ എന്നിവർ ആവശ്യപ്പെട്ടു.