കൊച്ചി: തേവര എസ്.എച്ച്.കോളേജിൽ ഇംഗ്ളീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി, മലയാളം, സംസ്കൃതം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ (വനിതകൾക്ക് മുൻഗണന) എന്നീ എയ്ഡഡ് വിഭാഗങ്ങളിലും ഇംഗ്ളീഷ്, കൊമേഴ്സ്, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ്, അക്വാകൾച്ചർ, സോഷ്യോളജി, സ്റ്റാറ്റിറ്റിക്സ്, മീഡിയ ആൻഡ് സ്റ്റാറ്റിറ്റിക്സ്, കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, സിനിമ, ഡിജിറ്റൽ അനിമേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ അൺ എയ്ഡഡ് വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. നെറ്റ് , പി.എച്ച്.ഡി യോഗ്യതകൾക്ക് പ്രത്യേക പരിഗണന. നിശ്ചിത യോഗ്യതയുള്ളവർ 21 ന് രാവിലെ 9 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.