കളമശേരി: ലോക്ക് ഡൗൺ കഴിയും വരെ 24 മണിക്കൂറും ഭക്ഷണം .

കളമശേരി ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിൽ ഈ ബോർഡ് കാണാം .

നിത്യേന മുന്നൂറോളം പേർക്ക് ഭക്ഷണം ഒരുക്കുകയാണ് കളമശേരി പൊലീസ് .ഭക്ഷണം വാങ്ങുന്നതിന് നിരവധി മലയാളികളും അന്യസംസ്ഥാന തൊഴിലാളികളും സ്റ്റേഷനിൽ എത്തുന്നുണ്ട്

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം മുറികളിൽ പാചകം ചെയ്യുന്നതിന് നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനിൽ ലഭ്യമാണ്.ഇവിടെ രാത്രി 12 മണിക്കും ഭക്ഷണം തയ്യാറാണ്. ഇതിനായി സ്‌റ്റേഷനിൽ ബ്രഡും പഴവും കരുതിയിട്ടുണ്ട്.

കളമശേരി സി.ഐ യുടെ വാഹനം റോന്ത് ചുററുന്നത് നിരോധനാഞ്ജലംഘിക്കുന്നവരെ പിടികൂടാൻ മാത്രമല്ല - അശരണർക്ക് ഭക്ഷണം വീട്ടിലെത്തിച്ചു നൽകാൻ കൂടിയാണ് .

ഭക്ഷണം ആവശ്യമുള്ളവർക്ക് വട്ടേക്കുന്നം റോട്ടറി ക്ലബിൽ പാകം ചെയ്ത് പൊതികളാക്കി റോഡരികിൽ കിടക്കുന്നവർക്കും വിതരണം ചെയ്യുന്നുണ്ട്. കളമശ്ശേരി സി.ഐ പി.ആർ .സന്തോഷാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുണയില്ലാത്തവരെ കണ്ടു പിടിച്ച് വീടുകളിൽ ഭക്ഷണം എത്തിച്ചു കൊടുക്കുവാനും കളമശ്ശേരി പൊലീസ്ശ്രദ്ധിക്കുന്നുണ്ട് .സിവിൽ പൊലീസ് ഓഫീസർ രഘുഉൾപ്പെടെയുള്ളവർപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

മെട്രോ,ക്ഷേത്രഭാരവാഹികൾ, വൈ എ എം സി .എ, വ്യാപാരികൾ തുടങ്ങിയവർ കൊടുക്കുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉപയോഗിച്ച് റോട്ടറി ക്ലബ് ഭാരവാഹികൾ തയ്യാറാക്കുന്ന ഭക്ഷണമാണ് പൊലീസ് വിതരണം ചെയ്യുന്നത്