ചൈന്നൈ: ചൈനയിൽ കോവിഡ് 19 പ്രതിരോധിക്കാൻ ഒരുക്കിയ ശുചീകരണ ടണലുകളിലുകളുടെ മാതൃകയിൽ ടണലൊരുക്കി തമിഴ്നാട്. തിരുപ്പൂരിലെ തെന്നംപാളയം മാർക്കറ്റിന് പുറത്തായാണ് അണുവിമുക്തമാക്കാനുള്ള ശുചീകരണ ടണൽ സജ്ജമാക്കിയിരിക്കുന്നത്. പേര് പോലെ, മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ ടണലിലൂടെ നടക്കുമ്പോൾ അത് ആളുകളെ അണുവിമുക്തമാക്കുന്നു. തിരുപ്പൂർ ജില്ലാ കളക്ടർ കെ. വിജയകാർത്തികേയൻ തുരങ്കം ഉദ്ഘാടനം ചെയ്തു. അണുവിമുക്ത താത്കാലിക ടണൽ ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. മാർക്കറ്റിലെത്തുന്ന ആളുകൾ കൈകഴുകിയ ശേഷം തണലിലൂടെ നടക്കണം. ടണലിലൂടെ കടന്ന് പോകുന്നവരുടെ മേലേക്ക് തുരങ്കത്തിൽ സ്ഥാപിച്ച മൂന്നു കുഴൽ വഴി സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം തളിക്കുന്നതാണ് ഇതിന്റെ പ്രവർത്തനം.