കോലഞ്ചേരി: ലോക്ക് ഡൗണിൽ തട്ടി കുരുമുളക് വിലയിടിഞ്ഞത് കർഷകരെ വലയ്ക്കുന്നു. കിലോയ്ക്ക് 390 രൂപവരെ ഉയർന്ന വില, ഇപ്പോഴുള്ളത് 280 രൂപയിൽ. കിലോയ്ക്ക് 500 രൂപയെങ്കിലും കിട്ടിയാലേ കർഷകന് നേട്ടമുണ്ടാകൂ. സീസൺ സമയമാണിതെങ്കിലും ഉത്പാദനവും വിപണനവും നടക്കുന്നില്ല. ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിന്റെ കാരണം, ലോക്ക് ഡൗൺ മൂലമുള്ള ഡിമാൻഡ് ഇല്ലായ്മയാണ്.
നിലവാരം കുറഞ്ഞ, വിയറ്ര്‌നാം കുരുമുളകിന്റെ ഇറക്കുമതിയും വിലത്തകർച്ചയുണ്ടാക്കുന്നു. ലോക്ക്ഡൗണിന് ശേഷവും വില വൻതോതിൽ കൂടിയേക്കില്ല. വ്യാപാരികളുടെ പക്കൽ നേരത്തേ കരുതിവച്ച സ്‌റ്രോക്ക് ഉള്ളതാണ് കാരണം.