കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തി.സർക്കാർ ആശുപത്രി, ബാങ്ക് ഒഫ് ഇന്ത്യ, മാമല സർവീസ് സഹകരണ ബാങ്ക്, ചെമ്മനാട് പാലാപ്പടി ഗവ. ഹോമിയോ ആശുപത്രികൾ എന്നീ സ്ഥാപനങ്ങളാണ് വൃത്തിയാക്കിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിജു പാലാൽ, പഞ്ചായത്തംഗം ലിസി അലക്‌സ് എന്നിവർ നേതൃത്വം നൽകി.