കൊച്ചി: ലോക്ക് ഡൗൺ കാലമാണെങ്കിലും ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ താരങ്ങളും പരിശീലകരും വീട്ടിൽ വെറുതെ ഇരിക്കുകയല്ല. ഓരോ ദിവസവും ഓരോ വ്യായാമങ്ങൾ വാട്ട്സാപ്പിലുടെ കളിക്കാർക്കും പരിശീലകർക്കും കൈമാറും,അവർ ചെയ്യുന്ന വീഡിയോകൾ ക്രോഡീകരിച്ചു ഏറ്റവും കൂടുതൽ തവണ പരിശീലനം നടത്തിയവരെ അതാത് ദിവസങ്ങളിലെ വിജയികളായി പ്രഖ്യാപിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരും പരിശീലകരും ഈ ചലഞ്ച് ഏറ്റെടുത്തു. ഓസ്ട്രിയയിൽ നിന്നുള്ള കാഴ്ച ശക്തിയില്ലാത്ത യുവതിയും ചലഞ്ചിന്റെ ഭാഗമായി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ ഹെഡ് കോച്ച് സുനിൽ ജെ മാത്യു, അസോസിയേറ്റ് കോച്ചായ നരേഷ് സിംഗ് നയാൽ, ബ്ലൈൻഡ് ഫുട്‌ബോൾ കോ ഓഡിനേറ്റർ മുഹമ്മദ് റഷാദ് എന്നിവരാണ് ചലഞ്ചിന് നേതൃത്വം നൽകുന്നത്.