കൊച്ചി: ആലുവ ഡിവിഷന്റെ കീഴിലുള്ള എല്ലാ ഹെഡ് പോസ്റ്റോഫീസുകളും,ഡിപ്പാർട്ട്‌മെന്റൽ ഡെലിവറി സബ് ഓഫീസുകളും പെൻഷൻ വിതരണത്തിനായി ഇന്നും നാളെയും (3 , 4 തീയതികളിൽ) തുറന്നു പ്രവർത്തിക്കുമെന്ന് ആലുവ ഡിവിഷണൽ സീനിയർ സൂപ്രണ്ട് അറിയിച്ചു . 70 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് പോസ്റ്റ് ഓഫീസിൽ എത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിലോ 9446420626, 0484 2624408, എന്നീ നമ്പറുകളിലോ വിളിച്ച് അറിയിച്ചാൽ പെൻഷൻ തുക വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.