m-v-mani
ഉത്സവത്തിനുള്ള തുകകൊണ്ടു വാങ്ങിയ ഭക്ഷ്യ സാധനങ്ങളുടെവിതരണം സമാജം പ്രസിഡന്‍റ് എം.വി മണി നിര്‍വഹിക്കുന്നു

തൃപ്പൂണിത്തുറ: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്ത് ഉദയംപേരൂർ ആനന്ദദായിനി സമാജം അരയശ്ശേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ നാടിനു മാതൃകയായി. ക്ഷേത്രത്തിലെ ഉത്സവം ഇന്നലെ ആരംഭിക്കേണ്ടതായിരുന്നു.കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഉത്സവാഘോഷം വേണ്ടെന്നു വച്ചു. തുടർന്നാണ് കൊവിഡ്- 19 നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന സഭാ പ്രദേശത്തെ 400-ലധികംമത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 10 കിലോ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യാൻ തീരുമാനിച്ചതു്. ഇന്നലെ രാവിലെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ വച്ച് സമാജം പ്രസിഡൻ്റ് എം.വി മണി ഭക്ഷ്യ സാധനങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ സെക്രട്ടറി മണി നികർത്തിൽ, ട്രഷറർ ടി.എൻ പ്രകാശൻ എന്നിവർ പങ്കെടുത്തു.