kovid

കുർനൂൽ: കൊവിഡ് ബോധവത്കരണത്തിനായി കാലനേയും ചിത്രഗുപ്തനെയും നിരത്തിലിറക്കിയിരിക്കുകയാണ് ആന്ധ്രാ പൊലീസ്. രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചതോടെയാണ് ലോക്ക് ഡൗൺ കാലത്ത് ജനത്തെ വീട്ടിലിരുത്താനായി കുർനൂൽ പട്ടണത്തിൽ പൊലീസ് വ്യത്യസ്ത ബോധവത്കരണം നടത്തുന്നത്.

മോട്ടോർ സൈക്കിളിലാവും 'കാലൻ' എത്തുക, ഒപ്പം ചിത്രഗുപ്തനും ഉണ്ടാവും. പ്രതീകാത്മകമായി കൊറോണ വൈറസിനെ വലിച്ചിഴയ്ക്കുന്നതും കാണിക്കും. സർക്കിൾ ഇൻസ്പെക്ടർ സുധാകർ റെഡ്ഡിയുടെ നിർദ്ദേശത്തെ തുടർന്നാണ് നാടക കലാകാരന്മാരെ ഉപയോഗിച്ചു ബോധവത്കരണം സംഘടിപ്പിക്കുന്നത്. നാടക കലാകാരന്മാരായ ബലിജ ശങ്കർ, നാടക ശേഖർ, നാരായണൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോക്ക് ഡൗൺ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് റെഡ്‌ഡി പറഞ്ഞു.