കളമശേരി : കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം എല്ലാ സർക്കാർ ജീവനക്കാരും നിർബന്ധമായും നൽകണമെന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ഓഫ് കേരള ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവരവർക്ക് കഴിയുന്ന രീതിയിലുള്ള സംഭാവന നൽകാമെന്നും, അത് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ഓഫ് കേരള പ്രസിഡന്റ് പ്രൊഫസർ കെ ഗംഗാധരനും ജനറൽ സെക്രട്ടറി പ്രൊഫസർ ജുനൈദ് ബുഷ് രിയും സർക്കാരിനോട് ആവശ്യപ്പെട്ടു.