smj-club-paravur
പറവൂർ നഗരസഭയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള റിലീഫ് ഫണ്ടിലേക്ക് 25,000 രൂപ പറവൂർ ശ്രീമൂലം ജൂബിലി ക്ളബ് ഭാരവാഹികൾ ചെയർമാൻ ഡി. രാജ്കുമാറിന് നൽകുന്നു.

പറവൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പറവൂർ നഗരസഭ റിലീഫ് ഫണ്ടിലേക്ക് പറവൂർ ശ്രീമൂലം ജൂബിലി ക്ളബ് 25,000 രൂപ നൽകി. പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാറിന് ക്ളബ് പ്രസിഡന്റ് കെ.പി. രാജു, സെക്രട്ടറി ഡേവിസ് തോട്ടാപ്പിള്ളി, മുൻ പ്രസിഡന്റ് ടോബി മാമ്പിള്ളി എന്നിവർ ചേർന്ന് തുക കൈമാറി.