മൂവാറ്റുപുഴ:നഗരസഭയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന താല്‍ക്കാലിക അതിഥി കേന്ദ്രത്തിലേയ്ക്ക് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ടി.വി നല്‍കി . 33 അന്തേവാസികളെയാണ് മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച അതിഥി കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. കേരള വിഷന്‍ സൗജന്യമായി കേബിള്‍ കണക് ഷനും നല്‍കി. ടി.വിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണ്‍, മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടികുഴി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.