പറവൂർ : പറവൂർ നഗരസഭയിലെ ആശ്രയ പദ്ധതിയിലുൾപ്പെട്ട 295 ഗുണഭോക്താക്കൾക്കായി അനുവദിച്ച ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം തുടങ്ങി. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ ഇരുപത്തിയാറാം വാർഡിലെ ലീലക്ക് നൽകി ഉദ്ഘാടനം ചെയ്തു. 500, 700, 900 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത്. 500 രൂപ കിറ്റുകളുടെ ഭക്ഷ്യധാന്യങ്ങളാണ് 90 പേർക്കായി ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ഇന്ന് ബാക്കിയുള്ള 205 പേർക്കുള്ള കിറ്റുകൾ വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ ഡി.രാജ്കുമാർ പറഞ്ഞു. കൗൺസിലർമാരായ ഡെന്നീ തോമസ്, ജലജ രവീന്ദ്രൻ, സജി നമ്പിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.