faisal
മദ്രസ അദ്ധ്യാകര്‍ക്കുള്ള ക്വിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം.സിദ്ധീഖ് ബാഖവി മേഖല സെക്രട്ടറി പി.എം.ബഷീര്‍ ബാഖവിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു. ചിലവ് ഫൈസല്‍ മൗലവി സമീപം....

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീൻ്റെയും മദ്രസ ക്ഷേമനിധിയുടെയും മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ്റെയും മുളവൂര്‍ മേഖല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മേഖലയില്‍ സേവനമനുഷ്ടിക്കുന്ന മദ്രസ അദ്ധ്യാപകര്‍ക്ക് കൈതാങ്ങായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. അരി പലവ്യജ്ഞന സാധനങ്ങള്‍ അടക്കം ഒരു മാസത്തേയ്ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. മദ്രസ പഠനകേന്ദ്രങ്ങളിൽ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകര്‍ക്ക് ആശ്വാസമായിട്ടാണ് ഒരു മാസത്തേയ്ക്കുള്ള ഭക്ഷണ ക്വിറ്റുകള്‍ വിതരണം നടത്തുന്നത്. ക്വിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം.സിദ്ധീഖ് ബാഖവി ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല സെക്രട്ടറി പി.എം.ബഷീര്‍ ബാഖവിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല പ്രസിഡൻ്റ് ചിലവ് ഫൈസല്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷന്‍ മേഖല പ്രസിഡൻ്റ് എം.എം.കാസിം, സെക്രട്ടറി അനസ് തൈപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.