മുവാറ്റുപുഴ: കൊവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണോടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഭിഭാഷക ക്ലാർക്കുമാരുടേയും അനുബന്ധജോലിക്കാരുടേയും ജീവിതം ദുരിതമായി. ഇവരെ സഹായിക്കാൻ സർക്കാർ അശ്വാസ നടപടികൾ കൈക്കൊള്ളണമെന്ന് യുവജന പക്ഷം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷൈജോ ഹസൻ ആവശ്യപ്പെട്ടു .കോടതികൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പൂർണമായി അഭിഭാഷകരെ ആശ്രയിച്ച് ജീവിക്കുന്ന ഗുമസ്തൻമാരും അനുബന്ധ ജോലിക്കാരും അവരുടെ കുടുംബങ്ങളും നിത്യവൃത്തിക്കായി ബുദ്ധിമുട്ടുകയാണ്. ഇവരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.