പറവൂർ : കൈകോർക്കാം വടക്കേക്കരയുടെ കാർഷിക നവോത്ഥാനത്തിനായി എന്ന സന്ദേശമുയർത്തി തുരുത്തിപ്പുറം ഓണത്തുകാട് നിറവ് കൃഷി ഗ്രൂപ്പ് പച്ചക്കറി കൃഷി തുടങ്ങി. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് , പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കെ.എസ്. ജനാർദനൻ എന്നിവർ പങ്കെടുത്തു.