പറവൂർ : ബി.ജെ.പി പ്രസിഡന്റിന്റെ ആഹ്വാനമനുസരിച്ച് പറവൂർ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു. ആയിരത്തോളം നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു. സഹായത്തിനാളില്ലാത്ത വൃദ്ധജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിലെത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു. പ്രവർത്തനങ്ങൾക്ക് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ നേതൃത്വം നൽകി.