അങ്കമാലി: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. പാചകപ്പുരയും പാക്കിംഗ് കേന്ദ്രവും നിരീക്ഷിച്ച മന്ത്രി മാതൃകാപരമായി സാമൂഹ്യഅടുക്കള കൈകാര്യം ചെയ്യുന്ന നഗരസഭയെ അഭിനന്ദിച്ചു. 660 ൽ പരം പേർക്കാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഉച്ചയ്ക്കും വൈകുന്നേരവുമായി ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. മന്ത്രിയോടൊപ്പം റോജി എം ജോൺ എം.എൽ.എയും ഉണ്ടായിരുന്നു. നഗരസഭയിൽ എത്തിയ മന്ത്രിയെ സാനിറ്റൈസർ നൽകിയാണ് ചെയർപേഴ്‌സൺ സ്വീകരിച്ചത്.