പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ ലോക്ക് ഡൗൺ വായനയുടെ പുതുവസന്തം അക്ഷരലോകം വീടുകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നു. പുസ്തകങ്ങൾ നൽകുന്നതോടൊപ്പം പച്ചക്കറി വിത്തുകളും നൽകുന്നുണ്ട്. ആദ്യ ദിനത്തിൽ 60 പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.