അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സെന്റ് പാട്രിക് അക്കാഡമിയുടെ നേതൃത്വത്തിൽ പലവ്യഞ്ജനങ്ങൾ നൽകും. അക്കാഡമി സുപ്പീരിയർ ബ്രദർ ജോസഫ് പി കെ, വൈസ് പ്രിൻസിപ്പൽ
ബ്രദർ റോണിഷ് മാത്യു എന്നിവർ ചേർന്ന് അവശ്യസാധനങ്ങളുടെ കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസിന് കൈമാറി. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഏല്യാസ് താടിക്കാരൻ, ബിജു മാവേലി എന്നിവർ സന്നിഹിതരായിരുന്നു