അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി സബ് ട്രഷറിയിൽ പെൻഷൻകാർ അടക്കമുള്ള ഇടപാടുകാർക്ക് മാസ്കുകൾ, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കൂടാതെ സാനിസൈറ്റർ തുടങ്ങിയവ ട്രഷറി പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. മുരളി, എം.ഒ. ആന്റണി, എല്യാസ്, വർഗീസ് തളിയൻ, കെ.വി.ജേക്കബ്, ജി.യു. വർഗീസ് എന്നിവർ പങ്കെടുത്തു.