പറവൂർ : ട്രഷറിയിൽ പെൻഷൻ വാങ്ങുവാൻ എത്തുന്നവർക്ക് പറവൂർ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ മാസ്കും സാനിറ്റൈസറും നൽകി. ബാങ്ക് ഡയറക്ടർ എം.പി. ഏഞ്ചൽസ് വിതരണോദ്ഘാടനം നടത്തി. പെൻഷൻ വിതരണം ചെയ്യുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ സേവനം ലഭിക്കും.