പിറവം: റേഷൻ കടയിൽ എത്തുന്നവർക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്ത് എൻ്റെ പാമ്പാക്കുട വാട്സ്ആപ്പ് കൂട്ടായ്മ്മ. പാമ്പാക്കുട ടൗൺ റേഷൻ കടയിൽ വരുന്ന എല്ലാവർക്കും എൻ്റെ പാമ്പാക്കുട വാട്സ്ആപ്പ് കൂട്ടായ്മ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ മാസ്ക് വിതരണം ആരംഭിച്ചു. ഹാൻഡ് സാനിറ്റൈസർ തുള്ളികൾ എല്ലാവരുടെയും കൈകളിൽ ഒഴിച്ച് നൽകുകയും ചെയ്യുന്നുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. എൻ സുഗതൻ മാസ്ക് വിതരണോദ്‌ഘാടനം ചെയ്തു. അരി വിതരണം തീരൂന്ന ദിവസം വരെയും റേഷൻ കടയിൽ വരുന്ന എല്ലാവർക്കും മാസ്ക് വിതരണം ഉണ്ടാകുമെന്ന് കൂട്ടായ്മ്മ ചെയർമാൻ ജിനു സി ചാണ്ടി, കൂട്ടായ്മ്മ ഉപാദ്ധ്യക്ഷ സിബി ജോളി, കൺവീനർ അശോക് പി തോമസ് എന്നിവർ പറഞ്ഞു.