പറവൂർ : നീറിക്കോട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരും ഭരണസമിതിഅംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3.5 ലക്ഷം രൂപ സംഭാവന ചെയ്തു. ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും പ്രസിഡന്റിന്റെ സിറ്റിംഗ് ഫീസ് ഉൾപ്പെടെ 25,000 രൂപയും ബാങ്കിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഉൾപ്പടെ 3,26,295 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ജോളി ജില്ലാദുരിന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവിക്ക് കൈമാറി. ബാങ്ക് സെക്രട്ടറി എ.എസ്. അനിൽകുമാർ, ഡയറക്ടർമാരായ ഷിറാസ് ബാബു, കെ.വി. വേണു എന്നിവർ സന്നിഹിതരായിരുന്നു.