കോതമംഗലം: കോവിഡ്-19 രോഗത്തിന് ടെലി മെഡിസിൻ സൗകര്യമൊരുക്കി കോതമംഗലം സെൻ്റ് ജോസഫ് (ധർമഗിരി) ആശുപത്രി. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രിത കാലയളവിലേക്ക് രോഗികൾക്ക് ആശുപത്രിയിൽ നേരിട്ടെത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളിലേക്ക് ഡോക്ടർമാരുമായി നേരിട്ട് രോഗവിവരങ്ങൾ പറഞ്ഞ് ചുരുങ്ങിയ ചിലവിൽ മരുന്ന് വീട്ടിൽ ലഭിക്കുന്നതിനുള്ള സൗകര്യമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജമാക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് 8547922651.