പള്ളുരുത്തി: കടകൾ തുറക്കുന്ന സമയത്തിൽ പൊലീസ് കൈക്കൊണ്ട തീരുമാനം ജില്ലാ കളക്ടർ റദ്ദാക്കി. കടകളുടെ പ്രവർത്തന സമയംപള്ളുരുത്തി പൊലീസ് രാവിലെ 7 മുതൽ 10 വരെയാക്കിയ സംഭവം വിവാദമായിരുന്നു. സി.ഐ വിളിച്ചു ചേർത്ത യോഗത്തിൽ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു.കടകളും മറ്റു ആവശ്യ സേവനങ്ങളും പ്രവർത്തിപ്പിക്കുന്നതിൽ സർക്കാർ ഉത്തരവ് എല്ലാ പ്രദേശങ്ങൾക്കും ബാധകമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ഏതെങ്കിലുമൊരു പ്രദേശത്തിന് മാത്രമായി പ്രത്യേക സമയക്രമം നിശ്ചയിച്ചു നൽകിയിട്ടില്ല. ഇന്നലെ കടകളും ആവശ്യ സർവീസുകളും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിച്ചു.പെട്രോൾ പമ്പുകൾ വൈകിട്ട് 7 വരെയും പ്രവർത്തിച്ചു. പള്ളുരുത്തി പൊലീസ് ഇടപെട്ടാണ് പള്ളുരുത്തി മാർക്കറ്റ് അടച്ചു പൂട്ടിച്ചത്.എന്നാൽ ഇത് പിന്നീട് തുറന്ന് പ്രവർത്തിച്ചു.