കൊച്ചി: പുതിയ കൊവിഡ് 19 രോഗബാധിതരില്ലാത്തതും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതും എറണാകുളം ജില്ലയ്ക്ക് തെല്ലാശ്വാസമായി.

ഇന്നലെ 287 പേരെ പുതിയതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.

വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 1,034 പേരെ കാലയളവ് പൂർത്തിയായതിനെ തുടർന്ന് ഒഴിവാക്കി. 3,843 പേരാണ് ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ബുധനാഴ് 4,590 പേരാണ് ഉണ്ടായിരുന്നത്.

ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 41 പേരുണ്ട്. ജില്ലാ സർവെയ്‌ലൻസ് യൂണിറ്റ് എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിൽ തുടരുവാൻ നിർദേശിച്ചു. മറ്റു രണ്ടുപേരും നേരത്തെ തന്നെ വീടുകളിൽ കർശന നിരീക്ഷണത്തിലാണ്.

ഐസൊലേഷൻ

ആകെ : 35

മെഡിക്കൽ കോളേജ് : 21

മൂവാറ്റുപുഴ ജനറൽ ആശുപത്രി : 5

ആലുവ ജില്ലാ ആശുപത്രി : 2

സ്വകാര്യ ആശുപത്രി: 6

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 1

കൊവിഡ് സ്ഥിരീകരിച്ചവർ

ആകെ: 17

ബ്രിട്ടീഷുകാർ : 4

എറണാകുളം സ്വദേശികൾ: 10

കണ്ണൂർ സ്വദേശികൾ : 2

മലപ്പുറം സ്വദേശി : 1.

പരിശോധാന ഫലം : 37

എല്ലാം നെഗറ്റീവ്

ഫലം ലഭിക്കാനുള്ളത് : 99

കമ്മ്യൂണിറ്റി കിച്ചൺ :136

പഞ്ചായത്തുകളിൽ : 98

നഗരസഭകളിൽ: 38

ഭക്ഷണം നൽകിയത് : 39,832 പേർക്ക്

കൺട്രോൾ റൂം : 0484 2368802 / 2428077 / 0484 2424077