നെടുമ്പാശേരി: ലുലു ഗ്രൂപ്പ് കൊച്ചി വിമാനത്താവളം വഴി കുവൈറ്റിലേക്ക് ഇന്ന് 30 ടൺ പച്ചക്കറികൾ കയറ്റി അയക്കും. വൈകിട്ട് 4.30ന് കൊച്ചിയിൽ എത്തുന്ന കുവൈറ്ര് എയർവേയ്സ് കാർഗോ വിമാനമാണ് പച്ചക്കറിയുമായി മടങ്ങുക. ലോക്ക് ഡൗൺ മൂലം വിമാന സർവീസുകൾ നിറുത്തിയെങ്കിലും അവശ്യ സർവീസുകൾക്ക് പറക്കാൻ അനുമതിയുണ്ട്.