khra
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സിറ്റി മേഖല യൂണിറ്റ് ലേബർ ക്യാമ്പുകളിൽ രാത്രി ഭക്ഷണം നൽകുന്നതിന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു.

കൊച്ചി : നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സിറ്റി മേഖല യൂണിറ്റിന്റെ നേതൃത്വത്തിൽ രാത്രി ഭക്ഷണം നൽകി. കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. അടുത്ത പത്തു ദിവസം രാത്രി ഭക്ഷണം നൽകാനാണ് ഉദേശം. ഹോട്ടലുകളിലെ അതിഥി തൊഴിലാളികളെ
കൊണ്ട് അവരുടെ രീതിയിലുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ ക്യാമ്പുകളിലും, കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡന്റ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ, സംസ്ഥാനസെക്രട്ടറി കെ.കെ. ഫൈസൽ, ജോയിന്റ് സെക്രട്ടറിമാരായ റെയിസ്, കെ.ടി. റഹിം, മേഖലാ പ്രസിഡന്റ് പി.എ. ബാബു, സെക്രട്ടറി ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണകിറ്റ് തയ്യാറാക്കുന്നത്.