noble
എടത്തലയിൽ ഭക്ഷ്യവസ്തുക്കൾ കൈമാറുന്ന എടത്തല ജനമൈത്രി പൊലീസ് ഇൻസ്പെക്ടർ പി.ജെ. നോബിളും സംഘവും

ആലുവ: കൊവിഡ് - 19 ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) പ്രവർത്തകർ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി. എടത്തല പൊലീസുമായി സഹകരിച്ചാണ് വിതരണം.

എടത്തല സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ. നോബിൾ പൊരിയത്ത്, സബ് ഇൻസ്‌പെക്ടർ എബി ജോർജ് എന്നിവരുടെ അഭ്യർത്ഥന പ്രകാരം എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോനാണ് പലചരക്ക് സാധനങ്ങൾ എത്തിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസവേതനക്കാരായവരുടെ ദുരവസ്ഥ അറിഞ്ഞ പൊലീസ് അഫ്‌സലിനെ ബന്ധപ്പെടുകയായിരുന്നു. എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, ജില്ലാ സെക്രട്ടറി ആഷിക്ക് പാലക്കൽ, മണ്ഡലം പ്രസിഡന്റ് അഷ്‌കർ സലാം എന്നിവരും ഉണ്ടായിരുന്നു.