thankamma

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ മാതാവും മുൻ എക്സൈസ് ഇൻസ്പെക്ടർ പരേതനായ ജോസഫ് തോമസിന്റെ ഭാര്യയുമായ തേവര തച്ചങ്കരി വീട്ടിൽ പി.ജെ. തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തേവര സെന്റ് ജോൺസ് നെപുംസിയൻസ് പള്ളി സെമിത്തേരിയിൽ. തൊടുപുഴ പള്ളിക്കമാലി കുടുംബാംഗമാണ്. ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ 34 വർഷം അദ്ധ്യാപികയായും ഹെഡ്മിസ്ട്രസായും ജോലി ചെയ്തിട്ടുണ്ട്. മറ്റു മക്കൾ: ടെസ് (ന്യൂസിലാൻഡ് ), പ്രൊഫ. ടോജോ (യു.എസ്.എ), ടിസൺ (ബിസിനസ്, ദുബായ്), ടിജി (ന്യൂസിലാൻഡ് ). മരുമക്കൾ: രാജൻ, അമ്പിളി, മിനി, പരേതയായ അനിത.