കൊച്ചി: യാത്രാനിരോധനം മൂലം ലോക്ക് ഡൗൺ കാലത്ത് ജോലിക്കെത്താൻ കഴിയാത്തതിന്റെ പേരിൽ വീട്ടുജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് റെസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ റാക്കോ അംഗങ്ങൾ മാതൃകയാവണമെന്ന് ജില്ലാ പ്രസിഡന്റ് കുമ്പളം രവിയും ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥും പറഞ്ഞു.