കൊച്ചി: കൊവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് തയ്യൽ തൊഴിലാളികൾക്കും ധനസഹായം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയിലറിംഗ് ആൻഡ് എംബ്രാേയിഡറി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ, ജനറൽ സെക്രട്ടറി കെ.എ. ഫെലിക്സ് എന്നിവർ ആവശ്യപ്പെട്ടു. ലോക്ക് ഡൗണായതോടെ കടകൾ അടച്ചുവെന്ന് മാത്രമല്ല തയ്ച്ച വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കാനും സാധിച്ചിട്ടില്ല. ദുരിതപൂർണമായ അവസ്ഥയിൽ ജീവിതം തള്ളിനീക്കുന്ന തയ്യൽതൊഴിലാളികളെ സർക്കാർ സഹായിക്കണം.