rotary
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മെട്രോപോളിസ് കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയുറകളും സാനിട്ടൈസറും അഡീഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പിന് സലിം മണവാളൻ കൈമാറുന്നു. മുൻ പ്രസിഡൻ്റ് കെ.എസ്.സി ബോസ് സമീപം

കൊച്ചി: കൊവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൊച്ചിൻ മെട്രോപോളിസ് റോട്ടറി ക്ലബ് കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയുറകളും സാനിട്ടൈസറും നൽകി. ക്ലബ് പ്രസിഡൻ്റ് ബിജോയ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് ഇരുപതിനായിരം കൈയുറകളും സാനിട്ടൈസറും കൈമാറിയത്.

റോട്ടറി കമ്മ്യൂണിറ്റി ചെയർമാൻ സലിം മണവാളൻ കൊച്ചി സിറ്റി അഡീഷണൽ കമ്മീഷണർ കെ.പി. ഫിലിപ്പിന് പ്രതിരോധ സാമഗ്രികൾ കൈമാറി. മുൻ പ്രസിഡൻ്റ് കെ.എസ്. സി ബോസ്, ബാബു മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കും സമൂഹ അടുക്കളയിലെ സന്നദ്ധപ്രവർത്തകർക്കും കൈയുറകളും സാനിട്ടൈസറും കൊച്ചി മേയർക്ക് കൈമാറി. മെഡിക്കൽ കോളേജിലേക്ക് നൽകുന്ന പതിനാറായിരം കൈയുറകൾ കോളേജ് സൂപ്രണ്ടിന് കൈമാറിയതായി ക്ലബ് പ്രസിഡൻ്റ് ബിജോയ് മാത്യു അറിയിച്ചു.