സിഡ്‌നി : മൊട്ടയടിക്കൽ ചലഞ്ച്, മക്കളോടൊപ്പം കളിച്ചുല്ലസിക്കൽ.. ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണറിന്റെ കൊവിഡ് 19 കാലത്തെ വിനോദങ്ങൾ ഇങ്ങനെ നീളുകയാണ്. ഇതിനിടെ, ഐ.പി.എല്ലിലെ മറക്കാനാകാത്ത നിമിഷം ഏതെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2016ൽ, സൺറൈസസ് ഹൈദരാബാദിനായി കിരീടം ഉയർത്തിയ ആ മുഹൂർത്തം ഏറ്റവും പ്രിയപ്പെട്ടതെന്നാണ് വാർണറിന്റെ വെളിപ്പെടുത്തൽ.
ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ചിത്രവും വെടിക്കെട്ട് വീരൻ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ എന്റെ കുടുംബം എന്നാണ് ചിത്രത്തിന് താഴെ കുറിച്ചിട്ടുള്ളത്. സൺറൈസസ് കിരീടം ഉയർത്തുമ്പോൾ, ഡേവിഡ് വാർണറായിരുന്നു ടീമിന്റെ നായകൻ. ഫൈനലിലേക്ക് ടീമിനെ നയിച്ചതും കിരീട നേട്ടത്തിനും മുഖ്യ പങ്ക് വഹിച്ചതും മറ്റുരുമായിരുന്നില്ല. നായകൻ വാർണർ തന്നെയായിരുന്നു. 17 മത്സരങ്ങളിൽ നിന്നും 848 റൺസാണ് അന്ന് വാർണർ അടിച്ച് കൂട്ടിയത്. 60.57 ശരാശിയിൽ സെട്രൈക്ക് റേറ്റ് 151.42.