കൊച്ചി: ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടമായ പെയിന്റിംഗ് തൊഴിലാളികൾക്ക് ആവശ്യവസ്തുക്കളും ധനസഹായവും നൽകുമെന്ന് നിപ്പോൺ പെയിന്റ്സ് അറിയിച്ചു.
കേരളത്തിലെ സൂപ്പർ മാർക്കറ്റുകൾ വഴി തൊഴിലാളി കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കും. പെയിന്റിംഗ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പുറമെയാണ് അവശ്യ സാധനങ്ങളും എത്തിച്ചു നൽകാനുള്ള തീരുമാനം.
തൊഴിലാളികൾക്ക് ഇ വൗച്ചറുകൾ നൽകും. സൂപ്പർ മാർക്കറ്റുകളിൽ നിന്നും പലവ്യഞ്ജന കടകളിൽ നിന്നും വൗച്ചർ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ചെറിയ പട്ടണങ്ങളിൽ പലവ്യഞ്ജന കടകളുമായും സ്റ്റോറുകളുമായും സഹകരിച്ച് തൊഴിലാളി കുടുംബങ്ങൾക്ക് സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചും നൽകുമെന്ന് നിപ്പോൺ പെയിന്റ് (ഇന്ത്യ) ലിമിറ്റഡ് (ഡെക്കറേറ്റിവ് ഡിവിഷൻ) പ്രസിഡന്റ് എസ്. മഹേഷ് ആനന്ദ് പറഞ്ഞു.