കോതമംഗലം: കൊവിഡ്-19 വൈറസിൻ്റെ വ്യാപനം തടയുന്നതിന് ആവശ്യമായ മാസ്ക്ക്, ഗ്ലൗസ്, ക്ലീനിംഗ് ലോഷൻ എന്നിവ കോതമംഗലം താലൂക്ക് ആശുപത്രിക്ക് കൈമാറി. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിർദ്ദേശാനുസരണം 1000 വീതം ഗ്ലൗസും, മാസ്ക്കും, അവശ്യമായ ക്ലീനിംഗ് ലോഷനുമാണ് ആശുപത്രിയിൽ എത്തിച്ച് നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജലി യൂണിയൻ സെക്രട്ടറി പി.എ.സോമനിൽ നിന്നും കിറ്റ് ഏറ്റ് വാങ്ങി. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.വി.വാസു, എം.വി.രാജീവ്, ടി.ജി. അനി തുടങ്ങിയവർ പങ്കെടുത്തു.