നന്മയിലേക്കാണി കൈകൾ...സമ്പൂർണ ലോക്ക് ഡൗണിൽ തിരക്കില്ലാത്തതിനാൽ ഇലക്ട്രിക് ലൈനുകളിലേക്ക് വളർന്ന് കിടക്കുന്ന മരച്ചില്ലകൾ വെട്ടുന്ന ജോലിക്കിറങ്ങിയതാണ് കെ.എസ്.ഇ.ബി. ജീവനക്കാർ. കമ്പിയിലേക്ക് വീണുകിടക്കുന്ന ചില്ലയിൽ നിറയെ മാങ്ങയും, പിന്നെ ഒന്നും നോക്കിയില്ല കൈയ്യിലിരുന്ന ഷീറ്റ് പിടിച്ച് നിലത്ത് വീഴാതെ പറിച്ചെടുക്കുന്നു. വീട്ടിൽ കൊണ്ടുപോകാനല്ല കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിൽ നൽകാനാണ്. എറണാകുളം ടി.ഡി. ഗ്രൗണ്ടിന് സമീപത്ത് നിന്നുള്ള കാഴ്ച