arrest

കോലഞ്ചേരി: കൊവി‌ഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വികാരിമാർ ഉൾപ്പടെ അഞ്ചുപേർ കോലഞ്ചേരിയിലും, എട്ടുപേർ കൂത്താട്ടുകുളത്തും അറസ്റ്റിലായി. കോലഞ്ചേരിയിൽ കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലാണ് ഇന്നലെ പുലർച്ചെ 5.30 ന് നിയന്ത്രണം ലംഘിച്ച് കുർബാന നടന്നത്. വികാരി ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, സിറിൾ എൽദോ പാണ്ടൻ ചേരി, എൽദോ സാജു താഴേടത്ത്, പത്രോസ് പുരവത്ത്, എൽദോ പീ​റ്റർ മടത്തിക്കുടിയിൽ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്​റ്റ് ചെയ്തത്.
കൂത്താട്ടുകുളം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ ഇന്നലെ രാവിലെ 7 നായിരുന്നു കുർബാന. ഫാ. ഗീവർഗീസ് ജോൺ, സാജു വർഗീസ്, തോമസ്, പൗലോസ്, ജോർജ് വർഗീസ്, ഗീവർഗീസ്, സക്കറിയ സൈബു, ബിനോയ് എന്നിവരെ കൂത്താട്ടുകുളം പൊലീസും അറസ്റ്റു ചെയ്തു.

കൊവിഡ് -19 വ്യാപനത്തെ തുടർന്നുണ്ടായ നിരോധനാജ്ഞ ലംഘിച്ചതിന് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്. കൂട്ടംകൂടിയുള്ള ചടങ്ങുകൾ പാടില്ലെന്നിരിക്കെയാണ് വികാരിമാരുടെ നേതൃത്വത്തിൽ കുർബാന നടന്നത്.