കൊച്ചി: ടെലിമെഡിസിൻ സേവനത്തിലൂടെ ഡോക്ടർമാരുമായി വീഡിയോ കൺസൾട്ടേഷൻ സൗജന്യമായി നടത്താൻ എറണാകുളം മെഡിക്കൽ സെന്റർ (ഇ.എം.സി.) സൗകര്യമൊരുക്കി.
ജനറൽ മെഡിസിൻ, സർജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, എൻഡോക്രിനോളജി, ഇ.എൻ.ടി., ന്യൂറോസർജറി, ഓങ്കോളജി, കാർഡിയോളജി, പൾമണോളജി, സൈക്യാട്രി, ഫിസിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭിക്കും. സേവനം ആവശ്യമുള്ളവർ 8113047000 എന്ന നമ്പറിൽ സന്ദേശങ്ങൾ വാട്‌സാപ്പ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.